ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക സംഘത്തിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ക്വായില്‍ തെഹ്‌റീക്-ഇ-താലിബാന്‍ (ടിടിപി) തീവ്രവാദികളുമായി ഉണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ സൈനിക മേജര്‍ മൂയിസ് അബ്ബാസ് ഷായാണ് കൊല്ലപ്പെട്ടത്.
പാകിസ്ഥാനിലെ തെക്കന്‍ വെസിരിസ്താന്‍ ജില്ലയിലാണ് സൈന്യം തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. തീവ്രവാദ ആക്രമണത്തില്‍ 11 ഭീകരരെ വധിച്ചെന്നും രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്നും പാകിസ്താന്‍ ആര്‍മി പ്രസ്താവനയില്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു.
2019ലെ ബാലാക്കോട്ട് ആക്രമണത്തിനു ശേഷമാണ് ഇന്ത്യയുടെ വ്യോമസേന ഉദ്യോഗസ്ഥനായ അഭിനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞത് അഭിനന്ദന്‍ ഉള്‍പ്പെടെയുള്ള വ്യോമസേനാ സംഘമാണ്. മിഗ് 21 യുദ്ധവിമാനം ഉപയോഗിച്ചായിരുന്നു വര്‍ധമാന്റെ ആക്രമണം.വിമാനം തകര്‍ന്നാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ടത്. വിമനം തുടര്‍ന്നതിനെ തുടര്‍ന്ന്
പാക് ഭൂപ്രദേശത്ത് പാരഷൂട്ട് വഴി ഇറങ്ങിയ അഭിനന്ദനെ പാക് സൈന്യം പിടികൂടുകയും പിന്നീട് നയതന്ത്ര ഇടപെടല്‍ വഴി ഇന്ത്യക്ക് കൈമാറുകയുമായിരുന്നു. എഫ് -16 യുദ്ധവിമാനം തകര്‍ത്ത സമയത്ത് സോര്‍ഡ് ആംസില്‍ അംഗമായിരുന്നു അഭിനന്ദന്‍.നിലവില്‍ അദ്ദേഹം ഗ്രൂപ്പ് ക്യാപ്റ്റനാണ്.