ഓപ്പറേഷൻ സിന്ധു, കൂടുതൽ ഇന്ത്യക്കാർ രാജ്യത്ത് മടങ്ങി എത്തി,ഗ്ലോബ് മാസ്റ്ററും ദൗത്യത്തിൽ

13
Advertisement

ന്യൂഡെല്‍ഹി. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി കൂടുതൽ ഇന്ത്യക്കാർ രാജ്യത്ത് മടങ്ങി എത്തി. ഇസ്രായേലിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള മൂന്ന് വിമാനം ഡൽഹിയിൽ ഇറങ്ങി. ഇന്ത്യൻ എയർഫോഴ്സിന്റെ c17 ഗ്ലോബ് മാസ്റ്ററും ദൗത്യത്തിൽ. ഇസ്രായേലിൽ നിന്നും മടങ്ങിയെത്തിയവരിൽ 13 മലയാളികൾ.

ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ സിന്ധു പുരോഗമിക്കുന്നു. ഇന്നും ഇന്ത്യക്കാരും ഉള്ള വിമാനങ്ങൾ ഡൽഹിയിലെത്തി. ഇസ്രായേലിൽ നിന്ന് സുരക്ഷിതമായി ജോർദാനിൽ എത്തിച്ച ഇന്ത്യൻ പൗരന്മാരുമായുള്ള ജസീറ എയർവെയ്സ് രാവിലെ എട്ടു മണിയോടെ ഡൽഹിയിലെത്തി.സംഘത്തിൽ കൊല്ലം കൊട്ടാരക്കര സ്വദേശിനി ശ്രീലക്ഷ്മി തുളസിധരനും ഉണ്ടായിരുന്നു.

ഓപ്പറേഷൻ സിന്ധു ദൗത്യത്തിന്റെ ഭാഗമായ ഇന്ത്യൻ വ്യോമസേനയുടെC17 ഗ്ലോബ്മാസ്റ്റർ ആദ്യ സംഘവുമായി ഡൽഹി പാലം വ്യോമ താവളത്തിൽ എത്തി.

ഇസ്രായേലിൽ നിന്നും ജോർദാനിലും ഈജിപ്റ്റിലും എത്തിച്ച ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്ന ദൗത്യമാണ് വ്യോമസേന ഏറ്റെടുത്തത്. ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഇതുവരെ 31 മലയാളികളാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇതിൽ 18 പേർ ഇറാനിൽ നിന്നും 13 പേർ ഇസ്രായേലിൽ നിന്നുമുള്ളവരാണ്.

Advertisement