ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുന്നു

Advertisement

ന്യൂഡെല്‍ഹി.ഇറാൻ–ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായതോടെ ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുന്നു. ടെഹ്റാനിൽ നിന്ന് അർമേനിയയിൽ എത്തിയ ആദ്യബാച്ച് വിദ്യാർഥികളെ ഇന്ന് ഡൽഹിയിൽ എത്തിക്കും. 110 വിദ്യാർഥികളാണ് അതിർത്തി വഴി അർമേനിയയിൽ എത്തിയത്. ഇറാനിൽ കുടുങ്ങിയ കൂടുതൽ വിദ്യാർത്ഥികളെ അയൽ രാജ്യത്തിലേക്ക് എത്തിക്കാനുള്ള ശ്രേമമാണ് നടക്കുന്നത്. ഇസ്രയേലിലെ ഇന്ത്യക്കാരെ ജോർദാൻ, ഈജിപ്ത് അതിർത്തി വഴി ഒഴിപ്പിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആലോചന. ഇതിനായി എംബസി നൽകിയിരിക്കുന്ന നിർദേശം പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

Advertisement