വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടി തുടരുന്നു,രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

473
Advertisement

അഹമ്മദാബാദ്. വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടി തുടരുന്നു. ഇതുവരെ 119 പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത് . 72 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. കൊല്ലപ്പെട്ട മലയാളി രഞ്ജിതയുടെതടക്കം മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 24 മണിക്കൂറും DNA പരിശോധന ലാബ് പ്രവർത്തിക്കുന്നുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന അമേരിക്കൻ സംഘം ഇന്നും സ്ഥലത്ത് പരിശോധന നടത്തും. ബ്ലാക്ക് ബോക്സിന്റെ പരിശോധനയും ഇന്ന് തുടരും. അതേസമയം അപകടം ഉണ്ടായ അഹമ്മദാബാദ് – ലണ്ടൻ ഗാറ്റ്വിക് വിമാന സർവീസ് എയർ ഇന്ത്യ പുനരാരംഭിച്ചു. എ ഐ 171ന് പകരം 159 എന്ന നമ്പറാണ് വിമാനത്തിന് നൽകിയിരിക്കുന്നത്.

Advertisement