ദുരന്തങ്ങൾ ഒഴിയാതെ കാന്താര 2.., ഋഷഭ് ഷെട്ടിയുൾപ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

945
Advertisement

കാന്താര സിനിമ ചിത്രീകരണത്തിനിടെ വീണ്ടും അപകടം. ‘കാന്താര’യുടെ രണ്ടാം ഭാഗമായ ‘കാന്താര ചാപ്റ്റർ 1’ ചിത്രീകരണത്തിനിടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയും 30-ലേറെ പേരും സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടു. ശിവമോഗ ജില്ലയിലെ മസ്തി കാട്ടെ മേഖലയിലെ മനി റിസർവോയറിലാണ് അപകടമുണ്ടായത്.

മെലിന കൊപ്പ എന്നറിയപ്പെടുന്ന പ്രദേശത്തിനടുത്തുള്ള റിസർവോയറിന്റെ ആഴംകുറഞ്ഞ ഭാഗത്ത് ബോട്ട് മറയുകയായിരുന്നു. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും സംഘം രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ബോട്ടിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടുവെങ്കിലും ചിത്രീകരണത്തിനാവശ്യമായ ക്യാമറകളും ഷൂട്ടിങ് ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങിയെന്നാണ് വിവരം. അപകടത്തിനു പിന്നാലെ തീർഥ ഹള്ളി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, അപകടത്തിൽ എത്രത്തോളം നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Advertisement