നീണ്ട മൂക്കുള്ള ലോറികള്‍ വീണ്ടും തിരികെ എത്തുന്നു

657
Advertisement

ഇന്ത്യന്‍ റോഡുകള്‍ ഒരു കാലത്ത് അടക്കി വാണിരുന്ന നീണ്ട മൂക്കുള്ള ലോറികള്‍ വീണ്ടും തിരികെ എത്തുന്നു. വീണ്ടും ഈ ലോങ്-നോസ് ട്രക്കുകളെ തിരികെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ സെക്രട്ടറി വി. ഉമാശങ്കറാണ് ലോങ്-നോസ് ട്രക്കുകള്‍ ഇന്ത്യന്‍ റോഡുകളില്‍ തിരിച്ചെത്തിയേക്കാം എന്ന സൂചന നല്‍കിയത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ നഗര മൊബിലിറ്റി സമ്മേളനമായ ‘അര്‍ബന്‍ അദ്ദ 2025’-ല്‍ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 1964ല്‍ ആദ്യമായി ഇന്ത്യന്‍ റോഡുകളില്‍ പ്രത്യക്ഷപ്പെട്ട മോഡലായിരുന്നു ടാറ്റയുടെ 1210 D  ട്രക്ക്. ഇന്ത്യന്‍ വാണിജ്യ വാഹന വിപണിയില്‍ നിര്‍ണായക പങ്കുവഹിച്ച മോഡലായിരുന്നു ഇത്. 1990-കളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ലോങ്-നോസ് ട്രക്കുകള്‍ എന്ന് പൊതുവെ അറിയപ്പെടുന്ന ഇത്തരം വാഹനങ്ങള്‍ നിറസാന്നിധ്യമായി മാറി.

Advertisement