കാവ്യമാരനുമായുള്ള വിവാഹ വാർത്തകളിൽ പ്രതികരണവുമായി അനിരുദ്ധ് രവിചന്ദർ

579
Advertisement

സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹ ഉടമയുമായ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദനും തമ്മിൽ വിവാഹിതനാകാനൊരുങ്ങുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം മുതൽ വാർത്തകൾ പ്രചരിച്ചിരുന്നു.  ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് അനിരുദ്ധ്. വിവാഹവാർത്തകൾ വ്യാജമാണെന്നാണ് അനിരുദ്ധ് പറയുന്നത്. “കല്യാണമോ? ശാന്തരാകൂ സുഹൃത്തുക്കളെ. ദയവായി ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നത് നിർത്തൂ”.- എന്നാണ് അനിരുദ്ധ് എക്സിൽ കുറിച്ചിരിക്കുന്നത്. ഇതോടെ അനിരുദ്ധിന്റെ വിവാഹവാർത്തകൾക്ക് ഫുൾ സ്റ്റോപ്പ് വീണിരിക്കുകയാണ്. ഇരുവരേയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പരക്കാൻ കാരണമായത്.

Advertisement