ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടം; ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു

405
Advertisement

ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിയിലേക്ക് പറക്കുകയായിരുന്ന ആര്യൻ ഏവിയേഷൻ ഹെലികോപ്റ്റർ ഒരു വനത്തിൽ തകർന്നുവീഴുകയായിരുന്നു. പുലർച്ചെ 5:20-ന് നടന്ന അപകടത്തിൽ ആറ് തീർത്ഥാടകരും ഒരു പൈലറ്റും ഉൾപ്പെടെ ഏഴുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
കേദാര്‍നാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെയാണ് ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ടത്. ടേക്കോഫ് ചെയ്ത ഉടൻ തന്നെ അപകടത്തിൽ പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്-എസ്ഡിആര്‍എഫ് സംഘങ്ങള്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതിൽ അഞ്ച് മുതിർന്നവരും ഒരു കുട്ടിയും പൈലറ്റുമുൾപ്പടെ ഏഴ് പേരാണ് ഉണ്ടായിരുന്നത്.

ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് യാത്രക്കാരെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടകാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിച്ചുവരികയാണ്.

Advertisement