ന്യൂഡെല്‍ഹി.രാജ്യത്തെ കോവിഡ് ആക്ടീവ് കേസുകളിൽ കുറവ്. 7383 ആക്റ്റീവ് കേസുകൾ, കഴിഞ്ഞ 24 മണിക്കൂറിൽ 17 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 10 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.ഇതിൽ അഞ്ചു മരണം കേരളത്തിൽ. ഡൽഹിയിൽ മൂന്നു മരണവും മഹാരാഷ്ട്രയിൽ രണ്ടു മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിലും ആക്റ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞു. 102 കേസുകളുടെ കുറവ് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തു.