ക്ഷേത്രത്തിന് മുന്നിൽ പശുവിൻറെ തല കണ്ടെത്തിയ സംഭവത്തിൽ 38 പേരെ അറസ്റ്റ് ചെയ്തു

Advertisement

അസമിലെ ധുബ്രിയില്‍ ക്ഷേത്രത്തിന് മുന്നിൽ പശുവിൻറെ തല കണ്ടെത്തിയ സംഭവത്തിൽ 38 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ ശർമ്മ. ബക്രീദ് ആഘോഷത്തിന് ശേഷം ജൂണ്‍ എട്ടിനാണ് ധുബ്രിയിലെ ഒരു ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ പശുവിന്റെ തല കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രദേശത്ത് വർഗീയ സംഘര്‍ഷമുണ്ടായിരുന്നു. സാമുദായിക നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രശ്നം പരിഹരിച്ചെങ്കിലും അടുത്ത ദിവസം അതേസ്ഥലത്ത് വീണ്ടും പശുവിന്റെ തല കണ്ടെത്തി.
വര്‍ഗീയ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു. ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കണമന്ന് ആവശ്യപ്പെട്ട് വിഘടനവാദ സംഘടനകൾ പോസ്റ്റർ പതിപ്പിച്ചിരുന്നു. അവർ തന്നെയാണ് ഈ സംഭവത്തിൻറെ പിന്നിലെന്നാണ് സംശയം.

Advertisement