അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, യാത്ര തിരിച്ചത് ലണ്ടനിലുള്ള മകളെ കാണാൻ

163
Advertisement

അഹമ്മാദാബാദ്: നാടിനെ നടുക്കിയ അഹമ്മാദാബാദ് വിമാനാപകടത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി മരിച്ചെന്ന് സ്ഥിരീകരണം. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചെന്നാണ് പൊലീസ് മേധാവി സ്ഥിരീകരിച്ചത്. ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രക്കിടെയാണ് . വിജയ് രൂപാണി അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരു മലയാളി യുവതിയും ഉൾപ്പെടുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് ജില്ലാ കളക്ടർ സ്ഥിരീകരിച്ചു.

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റിനുള്ളിൽ തകർന്ന് വീണത്. ഉച്ചയ്ക്ക് 1.39 ന് പുറന്നുയർന്ന വിമാനം അ‍ഞ്ച് മിനിറ്റിനകം തകർന്ന് വീഴുകയായിരുന്നു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

Advertisement