ന്യൂഡെല്‍ഹി. ഷില്ലോങ് ഹണിമൂൺ കൊലക്കേസിൽ സോനം രഘുവംശിയെ കുടുക്കിയത് രാജയുടെ കുടുക്ക്. കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകത്തില്‍ സോനത്തിന് കുരുക്കായത് മംഗല്യസൂത്രം. സോനത്തിനുണ്ടായ പിഴവാണ് സോനത്തിന് ഭർത്താവിന്റെ കൊലയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുന്നതിലേക്ക് നയിച്ചത് എന്ന് പോലീസ്. സോനം രഘുവംശി തന്റെ മംഗല്യസൂത്രവും മോതിരവും ഹോട്ടൽ മുറിയിൽ ഉപേക്ഷിച്ചിരുന്നതായി പോലീസ്. ഒരു നവവധു തന്റെ മംഗല്യസൂത്രം ഇത്തരത്തിൽ ഉപേക്ഷിക്കുമോ എന്ന പോലീസിന്റെ സംശയമാണ് കേസിൽ നിർണായകമായത്. ഇതോടെയാണ് രാജ രഘുവംശിയുടെ കൊലപാതകത്തിന് പിന്നിൽ സോനത്തിന് പങ്കുണ്ടെന്ന സംശയം ഉണ്ടാകാൻ കാരണമെന്നും പോലീസ് വ്യക്തമാക്കി. നിലവിൽ കേസിലെ പ്രതികൾ റിമാൻഡിൽ കഴിയുകയാണ്