ബിജെപി ദേശീയ കൗൺസിൽ യോഗം ജൂലൈ ആദ്യവാരം ചേർന്നേക്കും.
ദേശീയ കൗൺസിൽ യോഗത്തിൽ പുതിയ ദേശീയ അധ്യക്ഷന്റെ പേര് അന്തിമമാക്കും.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സുനിൽ ബെൻസാൽ, വിനോദ് താവ്ഡെ എന്നിവരുടെ പേരുകൾ പരിഗണനയിൽ.
അധ്യക്ഷസ്ഥാനത്തേക്ക് വനിതാ മുഖവും പാർട്ടിയുടെ ആലോചനയിലുണ്ട്.
ശോഭ കരന്ദ്ലാജെയുടെ പേര് വനിത മുഖം എന്ന നിലയിൽ പരിഗണനയിലാണ്.
തേജസ്വി സൂര്യയ്ക്കും കെ. അണ്ണാമലൈയ്ക്കും ദേശീയതലത്തിൽ പ്രധാന പദവികൾ ലഭിച്ചേക്കും.