വിവാഹേതര ബന്ധം തുടരാന്‍ വിസമ്മതിച്ചു… 33കാരിയായ യുവതിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് കാമുകന്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി

1521
Advertisement

വിവാഹേതര ബന്ധം തുടരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 33കാരിയായ യുവതിയെ ഹോട്ടല്‍ മുറിയില്‍ വെച്ച് 25കാരനായ കാമുകന്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. സൗത്ത് ബെംഗളൂരുവിലെ ഹോട്ടല്‍ മുറിയിലാണ് 33 കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹരിണി എന്ന യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 25 വയസ്സുകാരനായ ഐടി ജീവനക്കാരന്‍ യഷസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 6 വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കെങ്കേരി നിവാസികളായ ഇരുവരും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുമാസമായി ഈ ബന്ധം അവസാനിപ്പിക്കാന്‍ ഹരിണി ശ്രമിച്ചുവരികയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. തന്നെ അകറ്റിനിര്‍ത്താനുള്ള ഹരിണിയുടെ ശ്രമത്തില്‍ പ്രകോപിതനായാണ് യഷസ് ക്രൂരകൃത്യം നടത്തിയതെന്ന് സൗത്ത് ഡിസിപി ലോകേഷ് ബി. ജഗലസര്‍ പറഞ്ഞു. 17 തവണയാണ് ഹരിണിക്ക് കുത്തേറ്റത്. ജൂണ്‍ ആറാം തിയതി വൈകീട്ടോടെയാണ് ബെംഗളൂരുവിലെ പൂര്‍ണപ്രജ്ഞ ലേഔട്ടിലെ ഓയോ ഹോട്ടലില്‍വെച്ച് ഹരിണി കൊല്ലപ്പെട്ടത്.

Advertisement