നവവരനെതിരെ ക്വട്ടേഷന്‍,സോനുവിനെയും, വാടക കൊലയാളികളെയും ഇന്ന് ഷില്ലോങ്ങിലേക്ക് എത്തിക്കും

Advertisement

ന്യൂഡെല്‍ഹി.മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാൻ പോയ നവവരനെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ വധു സോനുവിനെയും, വാടക കൊലയാളികളെയും ഇന്ന് ഷില്ലോങ്ങിലേക്ക് എത്തിക്കും. നാലുപേരെയും ട്രാൻസിറ് വാറന്റ് വാങ്ങി ഷിലോങ്ങ് പോലീസ് യൂപി പോലീസിൽ നിന്ന് ഏറ്റുവാങ്ങി. കൊല്ലപ്പെട്ട രാജ രഘുവൻഷിയുടെ മൃതദേഹം കണ്ടെത്തിയ ട്രെക്കിങ് സ്പോട്ടിലും ഇരുവരെയും അവസാനമായി ഒരുമിച്ചു കണ്ട സ്ഥലത്തും എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തും. കാമുകനോപ്പം ജീവിക്കാൻ ആണ് കൊലപാതകം നടത്തിയത് എന്നാണ് സോനുവിന്റെ മൊഴി. കാമുകനെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടില്ല. ഇയാൾക്കും ആസൂത്രണത്തിൽ പങ്കുള്ളതയാണ് വിവരം.

Advertisement