ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെയും അഭിഭാഷകയും സമാജ്വാദി പാര്‍ട്ടി എംപി പ്രിയ സരോജിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു

393
Advertisement

ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെയും അഭിഭാഷകയും സമാജ്വാദി പാര്‍ട്ടി എംപി പ്രിയ സരോജിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ലഖ്നൗവിലെ ‘ദി സെന്‍ട്രം’ ഹോട്ടലിലായിരുന്നു ചടങ്ങുകള്‍. പരസ്പരം കൈകോര്‍ത്ത് പിടിച്ചാണ് റിങ്കുവും പ്രിയയും ഹാളിലെത്തിയത്. വേദിയില്‍ കയറിയ ഉടനെ പ്രിയ സരോജിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ചടങ്ങിന് മുന്‍പ് റിങ്കു സിം?ഗും കുടുംബവും യുപിയിലെ ചൗധേര വാലി വിചിത്ര ദേവി ക്ഷേത്രത്തിലെത്തിയിരുന്നു. ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും നിരവധി പ്രമുഖരാണ് ചടങ്ങിനെത്തിയത്. ഇരുവരുടെയും പ്രണയമാണ് വിവാഹത്തിലേക്ക് എത്തുന്നത്. അഖിലേഷ് യാദവ്, ഡിംപിള്‍ യാദവ്, ജയാ ബച്ചന്‍, ശിവ്പാല്‍ യാദവ്, പ്രവീണ്‍ കുമാര്‍, രാജീവ് ശുക്ല തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായ റിങ്കു ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് കളിക്കുന്നത്.

Advertisement