അല്ലാഹുവിനായി സ്വയം ബലി അര്‍പ്പിക്കുന്നു എന്ന കുറിപ്പെഴുതി ബക്രീദ് ദിനത്തില്‍ ജീവനൊടുക്കി അറുപതുകാരന്‍. ലഖ്‌നൗ സ്വദേശി മുഹമ്മദ് അന്‍സാരി എന്നയാളാണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ വീടിന് സമീപമുള്ള കുടിലിനുള്ളില്‍ വെച്ച് കത്തിയെടുത്ത് സ്വയം കഴുത്തറുക്കുകയായിരുന്നു. നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞാന്‍ അല്ലാഹുവിന്റെ ദൂതന്റെ നാമത്തില്‍ എന്നെത്തന്നെ ബലി അര്‍പ്പിക്കുന്നു. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് രാവിലെ 10 മണിയോടെ അന്‍സാരി തിരിച്ചെത്തിയതാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വീട്ടിലേക്ക് മടങ്ങിയതിന് ശേഷം അന്‍സാരി നേരെ വീടിനടുത്തുള്ള കുടിലിലേക്ക് പോയെന്നും അദ്ദേഹത്തിന്റെ ഭാര്യ ഹജ്റ ഖാത്തൂണ്‍ പറഞ്ഞു. ‘ഒരാള്‍ ആടിനെ സ്വന്തം കുട്ടിയെപ്പോലെ വളര്‍ത്തുകയും പിന്നീട് ബലി നല്‍കുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മള്‍ സ്വയം ബലി അര്‍പ്പിക്കണം. ഞാന്‍ അല്ലാഹുവിന്റെ ദൂതന്റെ നാമത്തില്‍ എന്നെത്തന്നെ ബലി അര്‍പ്പിക്കുന്നു’- എന്നാണ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നത്.