ആന്ധ്രയില്‍ തൊഴില്‍ സമയം കൂട്ടി

454
Advertisement

ഹൈദരാബാദ്.തൊഴിൽസമയം കൂട്ടി ആന്ധ്ര. തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നു. മിനിമം ജോലി സമയം പത്ത് മണിക്കൂർ

നിക്ഷേപങ്ങൾ ആകർഷിക്കാനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനും എന്ന് വിശദീകരണം. അഞ്ച് മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ വിശ്രമം എന്നത് ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ എന്ന് മാറ്റുമെന്നും സർക്കാർ. ചട്ടം മാറ്റാനുള്ള നിർദേശത്തിന് അംഗീകാരം നൽകി സംസ്ഥാനമന്ത്രിസഭ. സ്ത്രീകൾക്ക് അനുകൂലമായ രീതിയിൽ രാത്രികാല ഷിഫ്റ്റുകളിൽ ഇളവ് നൽകുന്നത് ആലോചിക്കുമെന്നും സർക്കാർ. കൂടുതൽ ജോലി ചെയ്താൽ കൂടുതൽ സമ്പാദിക്കാമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി കെ പാർഥസാരഥി

Advertisement