ഭാര്യയുടെ തല അറുത്തെടുത്ത ശേഷം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ഭര്‍ത്താവ് പിടിയില്‍. കര്‍ണാടകയിലെ അനേക്കല്‍ താലൂക്കിലെ ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് സംഭവം. ഹെബ്ബഗൊഡെ നിവാസിയായ മാനസ (26) യെയാണ് ഭര്‍ത്താവ് ശങ്കര്‍ കൊലപ്പെടുത്തയത്.
ബെംഗളൂരു നഗരപ്രാന്ത പ്രദേശമായ ഹീലാലിഗെ മേഖലയില്‍ പതിവ് പെട്രോളിങ്ങിനിടെയാണ് ശങ്കര്‍ പൊലീസ് പിടിയിലായത്. വസ്ത്രത്തില്‍ ചോരക്കറയുമായി രാത്രി പതിനൊന്നരയോടെ പൊലീസിന് മുന്നിലെത്തിയ പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയത്താണ് സ്‌കൂട്ടറിന്റെ ഫുട്‌ബോര്‍ഡില്‍ സ്ത്രീയുടെ അറുത്തുമാറ്റിയ തല കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു.
ഇരുപത്തിയാറുകാരനായ ശങ്കറും മാനസയും അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് മുന്ന് വയസുകള്ള ഒരു മകളുമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വന്നിരുന്ന ഇരുവരും ഹീലാലിഗെയിലെ ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഭാര്യയുടെ വിവാഹേതര ബന്ധം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.