രാജ്യത്ത് കോവിഡ് കേസുകളുടെ വർദ്ധനവിൽ ആശങ്ക. ഇന്നലെവരെ രാജ്യത്ത് 5364 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം കേരളത്തിൽ രണ്ടു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സംസ്ഥാനങ്ങളിൽ കേരളത്തിലാണ് കേസുകളുടെ എണ്ണം കൂടുതൽ. ഗുജറാത്തിലെ മഹാരാഷ്ട്രയിലും കോവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. വ്യാപനം രൂക്ഷമായതോടെ സംസ്ഥാനങ്ങളോട് അതീവ ജാഗ്രത പുലർത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്