ബംഗളൂരു വിക്ടറി പരേഡ് അപകടം: ആർസിബി മാർക്കറ്റിങ് മേധാവി അറസ്റ്റിൽ

125
Advertisement

ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ അപകടത്തിൽ 11 പേർ മരിച്ച സംഭവത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) മാർക്കറ്റിങ് വിഭാഗം മേധാവി നിഖിൽ സോസലെയെ പൊലീസ് അറസ്റ്റു ചെയ്തു. ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎയുടെ വൈസ് പ്രസിഡന്റ് സുനിൽമാത്യു, കിരൺ, സുമന്ത് എന്നിവരെയും അറസ്റ്റു ചെയ്തു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) കന്നി ഐപിഎൽ കിരീടനേട്ടത്തിനു പിന്നാലെ താരങ്ങളെ കാണാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് കൂട്ടത്തോടെ തള്ളിക്കയറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ് സിഎ), ആർസിബി ടീം മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് കമ്പനി ഡിഎൻഎ എന്റർടെയ്ൻമെന്റ് നെറ്റ് വർക്ക് എന്നിവർക്കതിരെ കുറ്റകരമായ അനാസ്ഥയ്ക്ക് പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.

Advertisement