എംപി മഹുവ മൊയ്ത്ര വിവാഹിതയായി

7
Advertisement

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി (ബിജു ജനതാദള്‍) നേതാവ് പിനാകി മിശ്രയാണ് വരൻ. മെയ് മൂന്നിന് ജർമ്മനിയിൽ വെച്ചായിരുന്നു വിവാഹം. ഇരു നേതാക്കളും പാർട്ടികളും വിവാഹ വിവരം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ത്യാ ടുഡേയും ദി ടെലിഗ്രാഫും പുറത്ത് വിട്ട ഫോട്ടോകളിലൂടെയാണ് വിവാഹ വിവരം പുറത്ത് വന്നത്.


പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ് മഹുവ മൊയ്ത്ര. 2010-ല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ മഹുവ മൊയ്ത്ര 2019, 2024 തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ജോലി ഉപേക്ഷിച്ചായിരുന്നു മഹുവ മൊയ്ത്രയുടെ രാഷ്ട്രീയ പ്രവേശനം.
ഒഡീഷയിലെ പുരി മണ്ഡലത്തില്‍നിന്നുള്ള എംപിയായിരുന്നു പിനാകി മിശ്ര. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച പിനാകി മിശ്ര പിന്നീട് ബിജു ജനതാദളില്‍ ചേരുകയായിരുന്നു. 2009, 2019, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പുരി മണ്ഡലത്തില്‍നിന്ന് വിജയിച്ചു.

Advertisement