ന്യൂഡെല്‍ഹി.രാജ്യത്തെ കോവിഡ് കേസുകൾ 3500 കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ട് കോവിഡ് മരണം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ 1400 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് നിലവിൽ 3758 കോവിഡ് കേസുകൾ ആണുള്ളത്. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ് 1400 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 കോവിഡ് കേസുകളാണ് കേരളത്തിൽ വർദ്ധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 485 പേർക്കും ഡൽഹിയിൽ 436ഉം ഗുജറാത്തിൽ 320 ഉം ബംഗാളിൽ 287 പേരും നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ
കേരളത്തിലും കർണാടകയിലും ഓരോ കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു കേരളത്തിൽ 24 കാരിയാണ് കോവിഡ് ബാധിച്ച മരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ മുൻകരുതലുകൾ സ്വീകരിക്കണം എന്നുമാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. ആശുപത്രികളിലെ ചികിത്സ സജ്ജീകരണങ്ങൾ സംസ്ഥാനങ്ങളിലെ സാഹചര്യം എന്നിവ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.