ഭോപാല്‍.ഓപ്പറേഷൻ സിന്ദൂർ ഇതുവരെ നടന്ന ഏറ്റവും വലിയ ഭീകര വിരുദ്ധ നടപടിയെന്ന് പ്രധാനമന്ത്രി. പാക്കിസ്ഥാനിൽ കയറി ഭീകരരെ വധിച്ചതോടെ ഭീകരതയുടെ കാലനായി ഓപ്പറേഷൻ സിന്ദൂർ മാറിയെന്നും നരേന്ദ്രമോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാകിസ്ഥാനികൾക്ക് അനുശോചനം അറിയിച്ച നിലപാട് കൊളംമ്പിയ ഇന്ന് തിരുത്തി. ഇന്ത്യൻ യുദ്ധക്കപ്പലുകളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകിയതിന് മുംബൈയിലെ ഒരാള തീവ്രവാദ വിരുധ സേന അറസ്റ്റ് ചെയ്തു. അതിർത്തി സംസ്ഥാനങ്ങളിൽ വൈകീട്ട് മോക്ഡ്രിൽ നടന്നു
മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന പൊതു പരിപാടിയിലാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യം നടത്തിയ ഭീകര വിരുദ്ധ നടപടി പ്രധാനമന്ത്രി വീണ്ടും വിശദീകരിച്ചത്. പഹൽഗാമിലേത് ഇന്ത്യൻ സംസ്കാരത്തിന് മേലുള്ള പ്രഹരമായിരുന്നു. അത് ചെയ്ത ഭീകരൻമാരുടെ കാലനായി ഓപ്പറേഷൻ സിന്ദൂർ മാറി.
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാകിസ്ഥാനികൾക്ക് അനുശോചനം അറിയിച്ച നിലപാട് കൊളംമ്പിയ തിരുത്തിയത് ഇന്ത്യൻ നയതന്ത്ര നീക്കങ്ങളുടെ വിജയമയി. മുൻ പ്രസ്താവന കോളമ്പിയ പിൻവലിച്ചതിൽ സന്തോഷം എന്നു ശശി തരൂർ എം പി പറഞ്ഞു. വൈകീട്ട് അഞ്ച് മണിയോടെ പഞ്ചാബ്, ജമ്മുകശ്മീർ, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ സുരക്ഷാഡ്രിൽ നടന്നു.






































