ചാരവൃത്തി ക്ക് അറസ്റ്റിലായ സിആര്‍പിഎഫ് എ എസ് ഐ വാങ്ങിയത് മാസപ്പടി

1386
Advertisement

ന്യൂഡെല്‍ഹി. ചാരവൃത്തി ക്ക് അറസ്റ്റിലായ സിആര്‍പിഎഫ് എ എസ് ഐ മോത്തി റാം ജാട്ട് പാകിസ്ഥാന് നിർണ്ണായക വിവരങ്ങൾ കൈമാറിയതയി കണ്ടെത്തി.
ഭീകരവാദികളുടെ സ്ഥാനം,സിആര്‍പിഎഫ്ന്റെ നീക്കം, ഉദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ ഇയാൾ പാക് ചാരൻ മാർക്ക് കൈമാറി.
പാക് ഏജന്റ്റിൽ നിന്നും മോത്തി റാം ജാട്ട് മാസപ്പടി പറ്റിയതായും കണ്ടെത്തി.
പ്രതിമാസം 3500 രൂപയും നിർണ്ണായക രേഖകൾക്ക് 12000 രൂപയുമാണ് കൈപ്പറ്റിയത്. സ്വന്തം ബാങ്ക് അക്കൗണ്ടിലും ഭാര്യയുടെ അക്കൗണ്ട് വഴിയുമാണ് പണം കൈപ്പറ്റിയത് എന്ന് ഏജൻസികൾ കണ്ടെത്തി.ചണ്ടിഗഡിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ എന്നപേരിലാണ് പാക് ചാരൻമാർ മോത്തി റാം ജാട്ടിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത് എന്നും ഏജൻസികൾ കണ്ടെത്തി. എൻ ഐ എ യുടെ ചോദ്യം ചെയ്യുലിനു ശേഷം മോത്തി റാം ജാട്ടിനെ കേന്ദ്ര ഏജൻസികളും സിആര്‍പിഎഫ് ഉം ചോദ്യം ചെയ്യൽ തുടരുകയാണ്.

Advertisement