പുഷ്പ 2 ദ് റൂളിലൂടെ മികച്ച നടനുള്ള തെലങ്കാന സംസ്ഥാന പുരസ്കാരമായ ഗദ്ദർ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് നടൻ അല്ലു അർജുൻ. 14 വർഷങ്ങൾക്ക് ശേഷമാണ് തെലങ്കാന സംസ്ഥാന അവാർഡുകൾ പ്രഖ്യാപിക്കുന്നത്. പുഷ്പയുടെ ആദ്യ ഭാഗമായ പുഷ്പ ദ് റൈസിലൂടെ ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് നടൻ എന്ന നേട്ടവും അല്ലു അർജുൻ സ്വന്തമാക്കിയിരുന്നു. തെലുങ്ക് ചലച്ചിത്ര നിർമാതാക്കളേയും കലാകാരന്മാരേയും അവരുടെ മികച്ച സിനിമകളേയും ആദരിക്കാനായി ഏർപ്പെടുത്തിയിരിക്കുന്നതാണ് ഗദ്ദർ തെലങ്കാന ചലച്ചിത്ര പുരസ്കാരം.