13 കോടിയോളം രൂപയുടെ സ്വർണവുമായി പിടിയിലായ കന്നഡ നടി രന്യ റാവുവിന് ജാമ്യം

242
Advertisement

13 കോടിയോളം രൂപയുടെ സ്വർണവുമായി പിടിയിലായ കന്നഡ നടി രന്യ റാവുവിന് ജാമ്യം. രണ്ട് ലക്ഷം രൂപയും രണ്ടാൾജാമ്യവുമാണ് ജാമ്യ വ്യവസ്ഥകൾ. കൂടാതെ രാജ്യം വിടരുതെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ബെംഗളുരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി തരുൺ രാജുവിനും കോടതി ജാമ്യം അനുവദിച്ചു. മാർച്ച് 3-നാണ് രന്യയെ ബെംഗളുരു വിമാനത്താവളത്തിൽ വച്ച് ഡിആർഐ അറസ്റ്റ് ചെയ്യുന്നത്. കേസിൽ അറസ്റ്റിലായ രന്യ അടക്കം മൂന്ന് പേർക്കുമെതിരെ കോഫെപോസ നിയമവും ചുമത്തിയിരുന്നു. 

Advertisement