ഊട്ടി പുഷ്പമേള: പൂക്കൾകൊണ്ട് മാത്രം ആന, പീരങ്കി, സിംഹാസനങ്ങൾ, കോട്ടകൾ, രാജകൊട്ടാരങ്ങൾ, അണക്കെട്ട് തുടങ്ങിയവ മനോഹരമായി ഒരുക്കിയിരിക്കുന്നു

Advertisement

ഊട്ടി പുഷ്പമേളയ്ക്ക് ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. 127-ാമത് പുഷ്പമേളയാണ് ഈ വർഷത്തേത്. 55 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഊട്ടി ഗവ. ബൊട്ടാണിക്കൽ ഗാർഡനിലെ മേള ഈ മാസം 25 വരെയാണ്.


ഗാർഡനിലെ നഴ്സറികളിലുണ്ടാക്കിയ വിവിധ ഇനങ്ങളിലുള്ള പൂക്കളും െബംഗളൂരു, ഹുസൂർ എന്നിവിടങ്ങളിൽനിന്ന് കൊണ്ടുവന്ന പൂക്കളും ഉപയോഗിച്ച് ഉണ്ടാക്കിയ ശിൽപ്പങ്ങളാണ് പ്രധാന ആകർഷണം. ഏകദേശം രണ്ടു ലക്ഷം പൂക്കളാണ് വിവിധ അലങ്കാരപണികൾക്കായി കൊണ്ടുവന്നിട്ടുള്ളത്.

ഇത്തവണ തമിഴ് രാജാവ് രാജരാജചോഴന്റെ കാലത്തെ അനുസ്മരിപ്പിക്കുന്ന ശിൽപ്പങ്ങളാണ് പ്രധാനമായും ഉണ്ടാക്കിയത്. പൂക്കൾകൊണ്ട് മാത്രം ആന, പീരങ്കി, സിംഹാസനങ്ങൾ, കോട്ടകൾ, രാജകൊട്ടാരങ്ങൾ, അണക്കെട്ട് തുടങ്ങിയവ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഇ-പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement