തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ നീതിപരമായ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഇസ്രയേല്‍

16
Advertisement

ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ച്‌ ഇസ്രയേല്‍ സൈനിക മേധാവി മേജർ ജനറല്‍ ആമിർ ബറം. തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ നീതിപരമായ നടപടികള്‍ക്ക് ഇസ്രയേല്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

ഇസ്രയേല്‍ സൈനിക മേധാവിയും ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിയും നടത്തിയ സംഭാഷണത്തിലാണ് ഇസ്രയേല്‍ നിലപാട് സ്വീകരിച്ചത്. ഇരു രാജ്യങ്ങള്‍ തമ്മില്‍ പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കാനും ധാരണയായി.

Advertisement