ചെന്നൈയിൽ ഐടി ജീവനക്കാരിയായ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമ‌ത്തിന് ശ്രമിച്ച പ്രതി അറസ്റ്റില്‍

442
Advertisement

ചെന്നൈയിൽ ഐടി ജീവനക്കാരിയായ മലയാളി യുവതിക്കുനേരേ ലൈംഗികാതിക്രമ‌ത്തിന് ശ്രമിച്ച പ്രതി അറസ്റ്റില്‍. രാമനാഥപുരം സ്വദേശി ലോകേശ്വരന്‍(23) ആണ് പൊലീസ് പിടയലായത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. പൊലീസുമായുള്ള മല്‍പ്പിടിത്തത്തിനിടെ പ്രതിയുടെ കൈയ്ക്ക് പരിക്കേറ്റു. ചെന്നൈ തുറൈപാക്കത്ത് ചൊവ്വാഴ്ച രാത്രയായിരുന്നു കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മലയാളി യുവതിയെയാണ് പ്രതി ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. യുവതി ബഹളംവെച്ചതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. ഇതിനുപിന്നാലെ പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.

Advertisement