ബിജപൂര്‍.ഛത്തീസ്ഗഡിലെ ബിജാപൂരിൽ വൻ മാവോയിസ്റ്റ് വേട്ട.21 ദിവസത്തിനിടയിൽ 31 മാവോയിസ്റ്റുകളെ വധിച്ചു.വൻ ആയുധ ശേഖരം കണ്ടെടുക്കുകയും ചെയ്തു.കരേഗുട്ട ഹിൽസ് മേഖലയിലാണ് മാവോയിസ്റ്റ് വിരുദ്ധ നടപടി പുരോഗമിക്കുന്നത്.
ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലെ കാറെഗുട്ട വനമേഖലയിൽ കഴിഞ്ഞ 21 ദിവസമായി മാവോയിസ്റ്റ് വിരുദ്ധ നടപടി പുരോഗമിക്കുകയാണ്. സുരക്ഷാസേന വധിച്ച 31 മാവോയിസ്റ്റുകളിൽ സ്ത്രീകളും ഉൾപ്പെടുന്നു. വധിച്ചവരിൽ 28 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.തിരിച്ചറിഞ്ഞ നക്സലുകളിൽ തലക്ക് 1.72 കോടി രൂപ ഇനാം പ്രഖ്യാപിച്ചവർ വരെയുണ്ട്. വധിച്ച മാവോയിസ്റ്റുകളിൽ നിന്നും വൻ ആയുധശേഖരമാണ് കണ്ടെടുത്തത്.ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് ആയുധങ്ങളും വലിയ അളവിൽ വെടിമരുന്നുകളും 450 ഓളം കുഴി ബോംബും കണ്ടെത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ ആയുധ നിർമ്മാണ ശാലകളും സുരക്ഷാസേന നശിപ്പിച്ചു.രാജ്യത്തെ നക്സൽ മുക്തമാക്കാനുള്ള ദൃഢനിശ്ചയത്തിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷൻ ഒരു ചരിത്രപരമായ മുന്നേറ്റമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചു. നിരവധി മാവോയിസ്റ്റുകൾക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റതായാണ് സേന അറിയിച്ചത്.ഓപ്പറേഷനുമായി ബന്ധപ്പെട്ട് 17 എഫ്ഐആറുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.