അതിർത്തിയിൽ രാത്രി വീണ്ടും ഡ്രോണുകൾ എത്തി,അതിർത്തിയിലെ സാഹചര്യം സസൂക്ഷമം നിരീക്ഷിച് ഇന്ത്യ

Advertisement

ഇന്ത്യ പാക് അതിർത്തിയിലെ സാഹചര്യം സസൂക്ഷമം നിരീക്ഷിച് ഇന്ത്യ. അതിർത്തിയിൽ രാത്രി വീണ്ടും ഡ്രോണുകൾ എത്തിയതിൽ പാകിസ്ഥാനെ ഇന്ത്യ പ്രതിഷേധം അറിയിക്കും. ബ്ലാക്ക് ഔട്ട്‌ പ്രഖ്യാപിച്ചതോടെ അതിർത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സെർവിസുകൾ എയർഇന്ത്യയും ഇൻഡിഗോയും റദാക്കി. അതിനിടെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ഭീകരർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സേന.

രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിച്ചതിന് പിന്നാലെയാണ് ജമ്മുവിലെയും പഞ്ചാബിലെയും സ്ഥലങ്ങളിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. 12 ഡ്രോൺ വരെ എത്തിയതിനെ തുടർന്ന് അതിർത്തികളിൽ ബ്ലാക്ക് ഔട്ട്‌ പ്രഖ്യാപിച്ചു. പ്രകോപനം ഉണ്ടായെങ്കിലും പിന്നീട് ഡ്രോണുകൾ തിരികെ പോയതായി സേന തന്നെ സ്ഥിരീകരിച്ചു. വെടിനിർത്തൽ ലംഘിച്ചു വീണ്ടും അതിർത്തിയിൽ ഡ്രോണുകൾ എത്തിയതിൽ ഇന്ത്യ പാകിസ്താനെ പ്രതിഷേധം അറിയിക്കും. മുൻകരുതലിന്റെ അടിസ്ഥാനത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും റദാക്കി. താത്കാലികമായാണ് വിമാന കമ്പനികളുടെ നടപടി. അതിനിടെ പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലുള്ള മൂന്ന് ഭീകരർക്കായി ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. ഭീകരരെ കുറിച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. വെടിനിർത്തലിന് ശേഷമുള്ള ആദ്യ കേന്ദ്രം മന്ത്രി സഭ നാളെ ചേരും.
സുരക്ഷകാര്യ സമിതിയും യോഗം ചേരുന്നുണ്ട്.
വെടിനിർത്തലിന് ശേഷമുള്ള സാഹചര്യം യോഗം വിലയിരത്തും. നിലവിലെ സാഹചര്യം വിദേശ കാര്യാ സെക്രട്ടറി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിൽ തിങ്കളാഴ്ച വിശദീകരിക്കും.