ഇന്ത്യ പാക് വെടി നിർത്തലിന് പിന്നിലെ ഉപാധികൾ വ്യക്തമാക്കണമെന്ന് കോൺഗ്രസ്. പഹൽഗാം ഭീകര ആക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു കാര്യങ്ങൾ വ്യക്തമാക്കണമെന്ന് കെസി വേണുഗോപാൽ 24നോട്. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യം തള്ളി NCP ദേശീയ അധ്യക്ഷൻ ശരത് പവർ. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭയിൽ ചർച്ച ചെയ്യാൻ ആകില്ലെന്ന് ശരത് പവർ. അമേരിക്കയുടെ അവകാശവാദങ്ങളെ പറ്റി അവരോട് പോയി ചോദിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ ധാരണയിലേക്ക് എത്താൻ സ്വീകരിച്ച ഉപാധികൾ എന്തൊക്കെ ആയിരുന്നു എന്ന് ഉൾപ്പെടെ നിരവധി ചോദ്യങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. പഹൽഗാം കൊല നടത്തിയ ഭീകരരെ എന്തു ചെയ്തു. ദൈവത്തിന്റെ ആത്മവീര്യം കെടുത്താതിരിക്കാൻ ആണ് ചില ചോദ്യങ്ങൾ വേണ്ടെന്ന് വയ്ക്കുന്നതെന്നും കോൺഗ്രസ് സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
ജനങ്ങളെ വിശ്വാസത്തിൽ എടുക്കാൻ സർക്കാർ തയ്യാറാകണം. പാർലമെന്റ് വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കണമെന്നും കെസീ വേണുഗോപാൽ 24 നോട് പറഞ്ഞു.പാക് ഇന്ത്യ സംഘർഷം ഒഴിവാക്കുന്നതിന് തങ്ങൾ ഇടപെട്ടു എന്ന അമേരിക്കയുടെ അവകാശവാദത്തെ പറ്റി അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം എന്ന കോൺഗ്രസിന്റെ ആവശ്യം എൻ സി പി ദേശീയ അധ്യക്ഷൻ ശരത് പവാർ തള്ളി. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭയിൽ ചർച്ച ചെയ്യാൻ ആകില്ലെന്നും കേന്ദ്രസർക്കാർ വിളിക്കേണ്ടത് സർവ്വകക്ഷി യോഗം ആണെന്നും ശരത് പവാർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ ബിജെപി യുടെ രാജ്യവ്യാപകമായുള്ള തിരംഗ യാത്ര ഇന്ന് മുതൽ 11 ദിവസം നീണ്ടുനിൽക്കും.തിരംഗ യാത്രയെ രാഷ്ട്രീയവത്കരിക്കുകയല്ല ലക്ഷ്യമെന്ന് ബിജെപി അറിയിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും യാത്രയുടെ ഭാഗമാകും