അമൃത്സറിൽ വിഷമദ്യ ദുരന്തം; 14 മരണം

Advertisement

വിഷമദ്യം കുടിച്ച 14 പേർ മരിച്ചതായി വിവരം. ആറു പേര് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പഞ്ചാബിലെ അമൃത്സറിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. ഇന്നലെ രാത്രി 9:30 ഓടെയായിരുന്നു സംഭവം. വിഷമദ്യ ദുരന്തം അഞ്ച് ഗ്രാമങ്ങളെയാണ് ബാധിച്ചതെന്ന് പൊലീസ് അറിയിച്ചു.
 ഭംഗാലി, പാടല്‍പുരി, മാരാരി കലന്‍, തെരേവാള്‍, തല്‍വാണ്ഡി ഘുമാന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അമൃത്സറിലെ മജിട്ട മണ്ഡലത്തിലാണ് വ്യാജ മദ്യ ദുരന്തം ഉണ്ടായിരിക്കുന്നത്.  അമൃത്സറിലെ നടന്ന വ്യാജ മദ്യ റാക്കറ്റിനെതിരെ പഞ്ചാബ് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു. സംഭവത്തില്‍ വിതരണക്കാരന്‍ പ്രഭ്ജീത് സിംഗിനെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു.

Advertisement