- പാക് കരസേന മേധാവി അസിം മുനീറുമായി സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ
- ഇരുരാജ്യങ്ങളും സംഘർഷം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു
- ചർച്ചകൾക്ക് നേതൃത്വം കൊടുക്കാൻ തയ്യാറാണെന്നും മാർകോ റൂബിയോ
- രാജസ്ഥാൻ ബിക്കാനീറിലെ കാലു ഗ്രാമത്തിൽ ഒരു വലിയ സ്ഫോടനം
- പ്രദേശത്തുനിന്ന് മിസൈലിനെ ഭാഗങ്ങൾ കണ്ടെത്തി
- ആളപായമോ കേടുപാടുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല
- രാജസ്ഥാനിലെ ജയ്സാൽമീറിൽ മിസൈലിലെ ഭാഗങ്ങൾ കണ്ടെത്തി
- പ്രദേശത്ത് ആളപായമില്ല
- കഴിഞ്ഞ രണ്ടു രാത്രികളിലായി അതിർത്തിയിൽ 26 ഇടങ്ങളിൽ പാക് ഡ്രോണുകളെത്തി
- ബാരമുള്ള, ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്‍പൂർ, പത്താൻകോട്ട്, ഫസിൽക്ക, ലാൽഗ്ര, ജട്ട, ജെയിസാൽമീർ, ബാർമർ, ബുച്ച്, കുവാർബെറ്റ്, ലഖി നല എന്നിവിടങ്ങളിൽ ഡ്രോൺ പ്രകോപനം
- ഫിറോസ്‍പൂരിൽ ഡ്രോൺ ആക്രമണത്തിൽ സാധാരണക്കാർക്ക് പരുക്കേറ്റു
- ആകാശമാർഗമുള്ള എല്ലാ ആക്രമങ്ങളേയും ഇന്ത്യൻ സേന പ്രതിരോധിച്ചു
- അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ വീടിനുള്ളിൽ തുടരണമെന്ന് നിർദേശം
- സൈനികരുടെ സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണം
- ആശങ്കപ്പെടേണ്ട സാഹചര്യമില്ല, എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചുണ്ടെന്നും പ്രതിരോധ മന്ത്രാലയം
- പാകിസ്ഥാനിൽ ഉള്ള അമേരിക്കൻ പൗരന്മാരോട് നിലവിലുള്ള സ്ഥലങ്ങളിൽ തുടരാൻ നിർദേശം
- പത്താൻക്കോട്ടിൽ പാക് ഡ്രോൺ നിർവീര്യമാക്കി വ്യോമ പ്രതിരോധ സംവിധാനം
- ഡൽഹിയിലെ തന്ത്രപ്രധാന ഇടങ്ങളിലേക്ക് ഉള്ള റോഡുകളിൽ ഗതാഗത നിയന്ത്രണം.
- കർശന പരിശോധന ബാരിക്കേഡ് സ്ഥാപിച്ചു
Home News Breaking News പാകിസ്താനുമായി സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി,പ്രകോപനം തുടര്‍ന്ന് അയലത്തെ അക്രമി