തുടര്‍ച്ചയായ മൂന്നാം ദിനവും പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം,നിര്‍വീര്യമാക്കി ഇന്ത്യന്‍ സേന

Advertisement

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരുന്നു. പാകിസ്ഥാന്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഡ്രോണ്‍ ആക്രമണം നടത്തിയങ്കെിലും ഇന്ത്യന്‍ സേന അതെല്ലാം നിര്‍വീര്യമാക്കി. വെള്ളിയാഴ്ചയും ജനവാസ മേഖലകളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഷെല്ലാക്രമണവും ഡ്രോണാക്രമണവും നടത്തി.

പഞ്ചാബിലേക്കും രാജസ്ഥാന്‍, ഗുജറാത്ത് എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളിലേക്കും പാകിസ്ഥാന്‍ ആക്രമണത്തിന് ശ്രമിക്കുന്നുണ്ട്. ജനവാസമേഖലകളേയും സൈനിക കേന്ദ്രങ്ങളേയും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ തൊടുത്തുവിട്ട നിരവധി ഡ്രോണുകളും മിസൈലുകളും ഇന്ത്യ തകര്‍ത്തു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള 32 വിമാനത്താവളങ്ങള്‍ ഇന്ത്യ മേയ് 15 വരെ അടച്ചിട്ടിരിക്കുകയാണ്.

അതിനിടെ പാകിസ്ഥാനിലെ വ്യോമതാവളങ്ങളില്‍ സ്ഫോടനം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള പ്രധാന വ്യോമതാവളം ഉള്‍പ്പെടെ നിരവധി വ്യോമതാവളങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ പാകിസ്ഥാന്‍ എല്ലാ സിവിലിയന്‍, വാണിജ്യ ഗതാഗതത്തിനും രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചുപൂട്ടി. അതേസമയം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നതിനിടെ ഇന്ത്യയും ചില മുന്നൊരുക്കങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. അതിനിടെ ഇന്ന് സൈന്യം വാര്‍ത്താസമ്മേളനവും വില്‍ച്ച് ചേര്‍ത്തിട്ടുണ്ട്.

മേയ് 15 വരെ അടച്ചിട്ട വിമാനത്താവളങ്ങള്‍ അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍, ബതിന്ദ, ഭുജ്, ബിക്കാനീര്‍, ചണ്ഡീഗഢ്, ഹല്‍വാര, ഹിന്‍ഡന്‍, ജയ്സാല്‍മീര്‍, ജമ്മു, ജാംനഗര്‍, ജോധ്പൂര്‍, കാണ്ട്ല, കാന്‍ഗ്ര (ഗഗ്ഗല്‍), കേശോദ്, കിഷന്‍ഗഡ്, കുളു മണാലി, ഭുന്തര്‍, എം, ലുന്ദ്‌റാന്‍, ലെഹ് പട്യാല, പോര്‍ബന്തര്‍, രാജ്‌കോട്ട് (ഹിരാസര്‍), സര്‍സവ, ഷിംല, ശ്രീനഗര്‍, തോയ്‌സ്, ഉത്തര്‌ലായി