ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള സംഘർഷം തുടരുന്നതിനിടെ ഏത് തരം പ്രതിസന്ധിയെയും നേരിടാൻ സജ്ജമായിരിക്കണമെന്ന് ബാങ്കുകളോട് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ നിർദേശിച്ചു.
ബാങ്കിങ്, ധനകാര്യ സേവനങ്ങൾ മുടക്കമില്ലാതെ ലഭ്യമാക്കണമെന്ന് ബാങ്ക് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി പറഞ്ഞു. അതിർത്തി മേഖലകളിലെ ശാഖകളിലുളള ജീവനക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നിർദേശിച്ചു.