പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സേനാ മേധാവികളുമായി സംസാരിച്ചു

Advertisement

ന്യൂഡെല്‍ഹി.ഓപ്പറേഷൻ സിന്ദൂർ. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സേനാ മേധാവികളുമായി സംസാരിച്ചു. മൂന്ന് സേനാ മേധാവികളുമായി സംസാരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സ്ഥിതിഗതികൾ ചർച്ച ചെയ്തു. 80 ഓളം ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ശ്രീനഗർ വിമാനത്താവളം അടച്ചു. വിമാന സർവീസുകൾ റദ്ദാക്കി. നിരവധി സർവീസുകൾ വഴി തിരിച്ചുവിട്ടു.സർവീസ് തടസപ്പെടുമെന്ന് അറിയിച്ച് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കന്പനികൾ

പാകിസ്താനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തി വച്ച് ഖത്തർ എയർവേയ്സ്. നഗർ,ജമ്മു,അമൃത്സർ,ലേ,ചണ്ഡിഗഡ്,ധർമശാല,ബികാനീർ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് മാർഗ നിർദേശം നൽകി

വിമാനത്താവളത്തിലേക്ക് പോകും മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് യാത്രക്കാർക്ക നിർദേശം നൽകി ഇൻഡിഗോയും സ്പൈസ് ജെറ്റും. ഓപ്പറേഷൻ സിന്ദൂരിൽ ഉൾപ്പെട്ട എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതരാണെന്ന് എന്ന് റിപ്പോർട്ട്.സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി. സംഘർഷം പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാർകോ റൂബിയോ
ജമ്മു,സാംബ,കത്വ,രജൗരി, പൂഞ്ച് മേഖലകളിൽ എല്ലാ സ്കൂളുകളും കോളജുകളും അടച്ചു

ഇസ്ലാമാബാദ്-പഞ്ചാബ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട് പാകിസ്താൻ.
നിയന്ത്രണ രേഖയിലെ പാക് ഷെല്ല് ആക്രമണം
ഇന്ത്യൻ തിരിച്ചടിയിൽ പാക്ക് സൈന്യത്തിന് നാശനഷ്ടം സംഭവിച്ചതായി സൈന്യം
നിയന്ത്രണരേഖയിലെ ഇന്ത്യൻ സൈന്യത്തിന്റർ തിരിച്ചടിയിൽ പാകിസ്ഥാൻ സൈന്യത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം.

  1. കേന്ദ്രസർക്കാരിന് പൂർണ്ണ പിന്തുണയെന്ന് കോൺഗ്രസ്. ഇന്ത്യൻ വ്യോമസേന ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.കൊല്ലപ്പെട്ടവർക്ക് യഥാർത്ഥ നീതി ലഭിച്ചെന്ന് പഹൽകാം ആക്രമണത്തിൽ കൊല്ലപ്പെട്ട സന്തോഷ് ജഗതാലയുടെ മകൾ അസവാരി ജഗതാലെ മർക്കസ് തയ്ബ 2000 ൽ ആണ് സ്ഥാപിച്ചത്.
  2. ലഷ്കർ ഇ തൊയ്ബയുടെ ഏറ്റവും പ്രധാനപ്പെട്ട പരിശീലന കേന്ദ്രമാണ്
  3. സൈന്യത്തിന് അഭിനന്ദനങ്ങൾ എന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായി

നാരങ്ങയും മുളകും എടുത്തുമാറ്റി റഫേൽ വിമാനങ്ങൾ ഉപയോഗിക്കാൻ രാജ്യം ആഗ്രഹിച്ചു.സൈന്യത്തെക്കുറിച്ച് അഭിമാനം എന്നും അജയ് റായി
ഭീകരതയ്ക്കെതിരായ സൈനിക നീക്കത്തിന് കോൺഗ്രസ് പിന്തുണയെന്ന് ജയറാം രമേശ്
പ്രതികരണം എക്സ് കുറിപ്പിൽ
കോൺഗ്രസ് ഇന്ത്യൻ സായുധ സേനയ്ക്കൊപ്പമെന്ന് ജയറാം രമേശ്

‘പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയിൽ സർക്കാരിന് പൂർണ പിന്തുണ’
ഓപ്പറേഷൻ സിന്ദൂർ