ഡൽഹിയിൽ അതി ശക്തമായ മഴയും കാറ്റും. 80 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശും എന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അതോടൊപ്പം ശക്തമായ ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
മഴ കാരണം പല വിമാന സർവ്വീസുകളും സമയക്രമം പാലിക്കുന്നില്ല. 46 മിനിട്ട് വരെ വൈകിയാണ് വിമാനങ്ങൾക്ക് ഇറങ്ങാനായത്. പുറപ്പെടുന്ന സമയം 54 മിനിറ്റ് വരെ വൈകി. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാനങ്ങളുടെ പുതിയ സമയക്രമം പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ യാത്രക്കാരോട് അഭ്യർത്ഥിച്ചു.