13 വയസ്സുകാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ

615
Advertisement

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് പതിമൂന്നുകാരനോട് പ്രണയം തോന്നിയ 22-കാരിയായ അധ്യാപിക ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആറ് ദിവസത്തോളം പീഡിപ്പിച്ചത്. അഞ്ച് വർഷത്തോളമായി പതിമൂന്നുകാരന് ട്യൂഷൻ നൽകി വരികയായിരുന്നു അധ്യാപിക. 

പതിമൂന്നുകാരനുമായി പ്രണയത്തിലായ അധ്യാപിക കുട്ടിയുമായി ശാരീരിക ബന്ധവും പുലർത്തിയിരുന്നു. പോക്സോ, പീഡനം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകൾ അധ്യാപികയ്ക്കെതിരെ ചുമത്തി അറസ്റ്റ് ചെയ്തത്. ഏപ്രിൽ 25നാണ് ഇരുവരെയും കാണാതായത്. 

Advertisement