ശ്രീനഗർ.പെഹൽഗാം ആക്രമണം നടത്തിയ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റു മുട്ടൽ. കുൽഗാമിലെ വനമേഖ ലയിൽ വച്ചാണ് ഏറ്റു മുട്ടൽ ഉണ്ടായത്.
ഭീകരബന്ധമുള്ള പ്രാദേശ വാസികൾ ക്കെതിരെ നടപടികൾ തുടരുന്നു. ഭീകരർ ഉപോയോഗിച്ചതായി സംശയിക്കുന്ന ഹുവാവേ സാറ്റലൈറ്റ് ഫോണു മായി ബന്ധപ്പെട്ട് എൻ ഐ എ അന്വേഷണം പുരോഗമിക്കുന്നു.
കഴിഞ്ഞ അഞ്ചു ദിവസം നടത്തിയ തെരചിലിനിടെ നാലു തവണ സുരക്ഷ സേന പെഹൽ ഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ തൊട്ടടുത്തു എത്തിയതായാണ് വിവരം.
ബൈസരനിൽ നിന്നും ഏതാണ്ട് 25 കിലോമീറ്റർ അകലെ ഹപത് നാർ ഗ്രാമത്തിനടുത്തുള്ള വനമേഖലയിൽ ആണ് ഭീകരരെ ആദ്യം കണ്ടെത്തിയത്.
തുടർന്ന് ഉൾകാട്ടിലേക്ക് രക്ഷപ്പെട്ട ഭീകരരും, സുരക്ഷ സേനയും തെക്കൻ കശ് മീരിലെ കുൽഗാമിൽ വീണ്ടും മുഖാ മുഖം ഏറ്റുമുട്ടി.
പിന്നീട് രണ്ടു തവണ കൂടി ഭീകരരെ കണ്ണെത്തും ദൂരത്ത് കണ്ടെങ്കിലും, ഇടതൂർന്ന വനമേഖലയിലേക്ക് രക്ഷപ്പെടുക യായിരുന്നു.
അതേ സമയം ഭീകരരുടെ കൈവശം ഉണ്ടായിരുന്ന ഭക്ഷണം കഴിഞ്ഞതായാണ് സൂചന.
വനമേഖലയോട് ചേർന്ന ഒരു വീട്ടിൽ നിന്നും ഭീകര ർ ഭക്ഷണം മോഷ്ടിച്ചതായി സുരക്ഷ സേനക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ സേന എത്തിയപ്പോഴേക്കും ഭീകരർ കടന്നു കളഞ്ഞു.
ഭീകരർ ഉടൻതന്നെ പിടിയിലാകും എന്ന പ്രതീക്ഷയാണ് സുരക്ഷാസേന പങ്കുവെക്കുന്നത്.
ഇവർക്ക് പ്രാദേശിക സഹായം ലഭിക്കുന്നത് തടയാനായി ഭീകരബന്ധമുള്ള പ്രദേശവാസികളുടെ വീടുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
അതേസമയം പഹൽഗാമിന് സമീപം ആക്രമണം നടന്ന പ്രദേശത്തും സമയത്തും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയ ഹുവാവേ സാറ്റലൈറ്റ് ഫോൺ കേന്ദ്രീകരിച്ചു എൻ ഐ എ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യയിൽ നിരോധനമുള്ള ഹുവാവേ സാറ്റലൈറ്റ് ഫോൺ പാകിസ്ഥാനിൽ നിന്ന് എത്തിച്ചതായാണ് സംശയിക്കുന്നത്.