ജമ്മുവിൽ ഏറ്റുമുട്ടൽ: ലഷ്കർ ഇ തോയ്ബ കമാൻഡർ അൽത്താഫ് ലല്ലിയെ സൈന്യം വധിച്ചു, രണ്ട് കാശ്മീരി ഭീകരരുടെ വീടുകൾ പ്രാദേശിക ഭരണകൂടം തകർത്തു

Advertisement

ന്യൂഡെൽഹി :ബന്ദിപ്പൂരിൽ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തോയ്ബാ കമാൻഡർ അൽത്താഫ് ലല്ലിയെ ഇന്ത്യൻ സൈന്യം വധിച്ചു. ഭീകരൻന്മാർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സൈന്യം ഭീകരർക്കെതിരായ പോരാട്ടം ശക്തമാക്കിയത് .
കുൽനാർ, ബാസിപ്പോര മേഖലകളിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
ജമ്മുവിലേക്ക് കൂടുതൽ സേനയെ അയയ്ക്കും

ഇതിനിടെ പഹൽഗാം കൂട്ടകൊലയിൽ പങ്കാളികളായ കാശ്മീരി സ്വദേശികളായ രണ്ട് ഭീകരരുടെ വീടുകൾ പ്രാദേശിക ഭരണകൂടം ഇടിച്ചു നിരത്തി.
പഹൽഗ്രാം ഭീകരാക്രമണം രണ്ട് രേഖാചിത്രം കൂടി പുറത്ത് വിട്ടു.അഞ്ചിൽ നാല് പേരെ തിരിച്ചറിഞ്ഞു. 2 പേർ പാകിസ്ഥാനികളാണ്.
പഹൽഗ്രാം ആക്രമണത്തിന് നേതൃത്വം നൽകിയത് പാക് ഭീകരൻ ഹാഷിഷ് മൂസയെന്ന് സ്ഥിരീകരണം ലഭിച്ചു.
ജമ്മു കാശ്മീരിൽ അതിർത്തിയുടെ പല മേഖലകളിലും നിയന്ത്രണ രേഖയിൽ പാക് ആർമിയുടെ വെടിവെയ്പ്പ ഉണ്ടായി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.
പഹൽഗാം അതിക്രമം
ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതലയോഗം ചേരും.
കരസേന മേധാവിയും രാഹൂൽ ഗാന്ധിയും ഇന്ന് കാശ്മീർ സന്ദർശിക്കും