ശ്രീനഗര്‍. പഹൽഗാം ഭീകരാക്രമണത്തിൽ 100 ലേറെ പേരെ ജമ്മുകശ്മീർ പോലീസ് ചോദ്യം ചെയ്തു. പ്രദേശവാസികളും കുതിര ക്കാരും അടക്കമുള്ള വരെയാണ് ചോദ്യം ചെയ്തത്.ജമ്മു കാശ്മീരിൽ ഭീകരർക്ക് വേണ്ടി സുരക്ഷ സേനയുടെ തെരച്ചിൽ ഊർജ്ജിതമായി തുടരുന്നു. പഹൽഗാമിൽ തെരചിലിനായി അത്യാധുനിക സംവിധാനങ്ങളും വാഹനങ്ങളും എത്തിച്ചു. കുൽഗാമിൽ ടി ആർ എഫ് കമാന്ററുടെ ഒളിത്താവളം സൈന്യം വളഞ്ഞു.അതിർത്തി മേഖലയിൽ കനത്ത ജാഗ്രത നിർദ്ദേശം.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകീട്ട്. ലെഫ്റ്റ്നെന്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ സുരക്ഷ അവലോകന യോഗവും ഇന്ന് ചേരും. പാക്കിസ്ഥാനമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയത് അടക്കം കടുത്ത നയതന്ത്ര നടപടികൾക്ക് പിന്നാലെ ഭീകരതക്കെതിരായ സൈനിക നടപടിയിൽ തീരുമാനം ഉടൻ ഉണ്ടാകും.