ഗുജറാത്തില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

Amreli: Flame and smoke rise up after a private company plane after it crashed, in Amreli, Gujarat, Tuesday, April 22, 2025. At least one person was killed in this accident. (PTI Photo) (PTI04_22_2025_000120B)
Advertisement

അഹമ്മദാബാദ്: ഗുജറാത്തില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. അമ്രേലിയിലാണ് അപകടം ഉണ്ടായത്. ഒരു സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടെ വിമാനം പരീശീലന പറക്കിലിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
ഉച്ചക്ക് പന്ത്രണ്ടരയോടെ അമ്രേലി നഗരത്തിന് തൊട്ടടുത്ത ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനം താഴേക്ക് വന്ന് മരത്തിലിടിച്ച് തകര്‍ന്നുവീഴുകയായിരുന്നെന്ന് അമ്രേലി പൊലീസ് സൂപ്രണ്ട് സഞ്ജയ് ഖരത് പറഞ്ഞു.
ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. പൈലറ്റ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തകര്‍ന്നുവീണ ഉടനെ വിമാനത്തിന് തീപിടിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.