ന്യൂഡെല്‍ഹി.പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശനത്തിനായി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. പ്രധാനമന്ത്രിയുടേത് രണ്ടു ദിവസത്തെ സന്ദർശനം. സൗദി പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻറെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇന്ത്യക്ക് ഏറെ ഗുണ കരമായ ആറ് ഉടമ്പടികളാണ് ചര്‍ച്ചയിലുള്ളത്.സൗദി അറേബ്യയുമായുള്ള ചരിത്രപരമായ ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നുവെന്നും സൗദി അറേബ്യയുമായുള്ള ഉപകക്ഷി ബന്ധങ്ങൾക്ക് ഗണ്യമായ വേഗത കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു
സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി