റോഡിലെ വെള്ളക്കെട്ടിൽ നിന്ന് വൈദ്യുതാഘാതം ഏറ്റ കുട്ടിയെ കണ്ട് ബൈക്ക് യാത്രികൻ ചെയ്തത്

Advertisement

ചെന്നൈ. അറുംബാക്കത്ത്‌ റോഡിലെ വെള്ളക്കെട്ടിൽ നിന്ന് വൈദ്യുതാഘാതം ഏറ്റ കുട്ടിയെ ബൈക്ക് യാത്രികൻ രക്ഷപ്പെടുത്തി. ഒൻപത് വയസുകാരനാണ് അപകടത്തിൽ പെട്ടത്. ആശുപത്രിയിൽ ചികിത്സതേടിയ കുട്ടി വീട്ടിലേക്ക് മടങ്ങി എത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

രണ്ടുദിവസം മുമ്പ് പെയ്ത മഴയിൽ റോഡിൽ ഉണ്ടായ വെള്ളക്കെട്ടിൽ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതം ഏറ്റത്. ഷോക്കേറ്റ ഉടൻ ഒൻപതുവയസ്സുകാരൻ ബോധരഹിതനായി. എതിർ ദിശയിൽ വന്ന ബൈക്ക് യാത്രികനായ കണ്ണൻ ഇത് കണ്ടു. പകച്ചു നിൽക്കാതെ കുട്ടിയെ രക്ഷപെടുത്തി. വെള്ളത്തിൽ തൊടുമ്പോൾ തനിക്ക് വൈദ്യുതാഘാതം എക്കുന്നില്ലെന്ന് ഉറപ്പുവരുത്തി കുട്ടിയെ വലിച്ചു തൊട്ടടുത്തുള്ള വീടിന്റെ ഗേറ്റിന് മുന്നിലേക്ക് ഇരുത്തി. എഴുനേൽപ്പിച്ചിരുത്തി വെള്ളം നൽകിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്നില തൃപ്തികരമായതിനാൽ വീട്ടിലേക്ക് മടക്കി. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയുടെ ജീവൻ രക്ഷിച്ച കണ്ണന് അഭിനന്ദപ്രവാഹമാണ്