ഇന്ത്യയുടെ ഭഗവദ്ഗീതയും നാട്യശാസ്ത്രവും യുനെസ്കോയുടെ മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഭഗവദ്ഗീതയും നാട്യശാസ്ത്രവും നൂറ്റാണ്ടുകളായി നാഗരികതയെയും അവബോധത്തെയും പരിപോഷിപ്പിച്ചിട്ടുണ്ട്. അവരുടെ ഉൾക്കാഴ്ചകൾ ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അംഗീകാരം ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.