തമിഴ്നാട്ടില്‍ ക്ഷേത്രോത്സവത്തിനിടെ തീക്കനലിന് മുകളിലൂടെ ഓടുന്ന ആചാരത്തിനിടെ കാല് തെറ്റി വീണ് 56കാരന് ദാരുണാന്ത്യം. രാമനാഥപുരം ജില്ലയിലെ കുയവന്‍കുടിയിലെ സുബ്ബയ്യ ക്ഷേത്രോത്സവത്തിലെ അഗ്‌നിയോട്ട ചടങ്ങിനിടെയാണ് സംഭവം നടന്നത്. വലന്തരവൈ സ്വദേശിയായ കേശവന്‍ ആണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്
‘തീമിധി തിരുവിഴ’ എന്നാണ് കനലിലൂടെ ഓടുന്ന ആചാരം അറിയപ്പെടുന്നത്. സുബ്ബയ്യ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 10 മുതലാണ് ഈ ആചാരം നടത്തപ്പെടുന്നത്. ഒരു കുഴിയില്‍ കത്തുന്ന തീക്കനല്‍ നിറച്ച് അതിന് മുകളിലൂടെ നഗ്‌നപാദനായി വേഗത്തില്‍ നടക്കുകയോ ഓടുകയോ ചെയ്യുന്നതാണ് ആചാരം.
നിരവധി ഭക്തര്‍ ഇത്തരത്തില്‍ കനലിന് മുകളിലൂടെ ഓടിയിരുന്നു. എന്നാല്‍ കേശവന്‍ ഓടുന്നതിനിടെ കാലിടറി വീഴുകയായിരുന്നു. കൈകള്‍ കുത്തി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കേശവന്റെ മുഖവും കൂടി കനലില്‍ കുത്തി വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഓടിയെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ കേശവനെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് രാമനാഥപുരം ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു

































മരിച്ചതുകൊണ്ട് ദൈബം ശിക്ഷിച്ചതാ. അല്ലാ യിരുന്നെങ്കിൽ ദൈബം വിശ്വാസിയെ രക്ഷപ്പെടുത്തി എന്ന് പറഞ്ഞേനെ