ജസ്റ്റിസ് ബി.ആര്‍. ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ്ഖന്ന കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കി. സത്യത്രിജ്ഞ മെയ്14 ന് നടക്കും.
ബോംബെ ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ ഗവായ് നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ചാന്‍സലറാണ്. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സ് ഒഫീഷ്യോ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ്.
നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ , അമരാവതി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, അമരാവതി സര്‍വകലാശാല എന്നിവയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായിരുന്നു അദ്ദേഹം. 1992 ആഗസ്ത് മുതല്‍ 1993 ജൂലൈ വരെ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു. പിന്നീട്, 2000 ജനുവരി 17 ന് നാഗ്പൂര്‍ ബെഞ്ചില്‍ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2003 നവംബര്‍ 14 ന്ബി ആര്‍ ഗവായിയെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി.2019 ലാണ് ഗവായിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത്. നിലവില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ്ഖന്നയുടെ കാലാവധി 2025 മെയ് 13 വരെയാണ്.