കൊൽക്കൊത്ത.വഖഫ് ഭേദഗതി നിയമത്തിനെതിരായി ബംഗാൾ മുർഷിദാബാദിലെ പ്രതിഷേധതിനിടെ ഉണ്ടായ സംഘർഷത്തിൽ മരണം മൂന്ന് ആയി.ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി വിവരം. അഞ്ച് കമ്പനി ബി എസ് എഫ് സേന യെ കൂടി മേഖലയിൽ വിന്യസിച്ചു. ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് സാഹചര്യം വിലയിരുത്തി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 120 ഓളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂർഷിദാബാദിൽ നിരോധനാജ്ഞ തുടരുകയാണ്. കൽക്കട്ട ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കേന്ദ്രസേനയെ ഇന്ന് വിന്യസിക്കും.നിംതിത, ഷംഷേർഗഞ്ച്, ജംഗിപുർ, ജാഫ്രാബാദ് പ്രദേശങ്ങളിൽ സംഘർഷം സാഹചര്യം ആണ് നിലവിൽ ഉള്ളത്
Home News Breaking News വഖഫ് ഭേദഗതി, ബംഗാൾ മുർഷിദാബാദിലെ പ്രതിഷേധതിനിടെ ഉണ്ടായ സംഘർഷത്തിൽ മരണം മൂന്ന് ആയി